പ്രസംഗ മത്സര വിജയികള്‍

വെള്ളമുണ്ട: ജി.എം.എച്ച്.എസ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേജ് ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തിയ പ്രസംഗ മത്സരത്തില്‍ കണിയാരം ജി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റെനില്‍ ജോസ് ഒന്നാം സ്ഥാനം നേടി. ബത്തേരി സര്‍വജന ഹൈസ്‌കൂളിലെ ഷഹ്ന അസ്‌റിക്കാണ് രണ്ടാം സ്ഥാനം. വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസിലെ എവുലിന്‍ അന്ന ഷിബുവാണ് മൂന്നാമത്. ശ്രീലക്ഷ്മി അജേഷ് (കണിയാരം സ്‌കൂള്‍), കെ.ടി.ഐബല്‍ സക്കറിയ (മൂലങ്കാവ് സ്‌കൂള്‍), കെ.ആഷിറ(പുളിഞ്ഞാല്‍ സ്‌കൂള്‍),സോഫിയ റെബേക്ക(പാലേരി സ്‌കൂള്‍),നിയ റഹ്‌മ ( കല്‍പറ്റ എസ്.കെ.എം.ജെ.സ്‌കൂള്‍), മുഹമ്മദ് യാസിര്‍(ഗവ.സ്‌കൂള്‍.മാനന്തവാടി), ടി.അതില്‍ (പടിഞ്ഞാറത്തറ സ്‌കൂള്‍) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനു അര്‍ഹരായി. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥി ജൂണ്‍ 21നു ഇന്‍ഡോര്‍ സ്‌റ്റേജ് ഉദ്ഘാടനം നിര്‍വഹിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles