ഐഎന്‍ടിയുസി യൂത്ത് വിങ് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ഐഎന്‍ടിയുസി യൂത്ത് വിങ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകരെ ബംലപ്രയോഗിച്ച് നീക്കം ചെയ്യുന്ന പൊലീസ്

കല്‍പറ്റ: വയനാടന്‍ ജനതയുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന ബഫര്‍ സോണ്‍ ദൂരപരിധി പുനര്‍നിര്‍ണയിക്കുക, വയനാട് മെഡിക്കല്‍ കോളജ് ഉടന്‍ യാഥാര്‍ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഐഎന്‍ടിയുസി യൂത്ത് വിങ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവല്‍പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തി കൊണ്ട് സമരങ്ങളെ ഇല്ലാതാക്കാമെന്ന് പൊലീസും പിണറായി സര്‍ക്കാരും വ്യാമോഹിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് താരിഖ് കടവന്‍ അധ്യക്ഷത വഹിച്ചു. ജയപ്രസാദ്, നജീബ് പിണങ്ങോട്, ഗിരീഷ് കല്‍പറ്റ, രാജേന്ദ്രന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, ഷിജു പൗലോസ്, സന്തോഷ് എക്‌സ്ല്‍ സംസാരിച്ചു. മാര്‍ച്ചിന് മനു ജോയ്, നൗറിസ് മേപ്പാടി, ഷിജു ഗോപാലന്‍, ഡിന്റോ ജോസ്, അരുണ്‍ ദേവ്, ഹര്‍ഷല്‍ കോന്നാടന്‍, ലിബിന്‍, ഷൈജു മീനങ്ങാടി, അല്‍ജിത് പാക്കം, വിനോദ് ബത്തേരി, അജിത് മുള്ളന്‍കൊല്ലി നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles