അണിയാറക്കൊല്ലി റോഡ് തുറന്നു

പള്ളിക്കല്‍ – അണിയാറക്കൊല്ലി കോണ്‍ഗ്രീറ്റ് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ചു ലക്ഷം രൂപ വകയിരുത്തി നിര്‍മിച്ച എടവക പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ പള്ളിക്കല്‍ – അണിയാറക്കൊല്ലി കോണ്‍ഗ്രീറ്റ് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. പതിനാറാം വാര്‍ഡ് മെമ്പര്‍ ബ്രാന്‍ അഹമ്മദ് കുട്ടി, തൊഴിലുറപ്പ് പദ്ധതി എ.ഇ. ഷമീല്‍ സി.എച്ച്, ഷീജൊ ചിറ്റിലപ്പള്ളി, ഷിഹാബ് മുതുവോടന്‍, സി.എച്ച്. അബ്ദുള്‍ റഹ്‌മാന്‍, കബീര്‍ എം, വി.സി.യു. ഉസ്മാന്‍, റഷീദ് കെ.വി, ഇസ്മായില്‍ പി, നൗഫല്‍.പി, പൂക്കോയ തങ്ങള്‍, കെ.വി.സി. അമ്മദ് പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles