ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സാരഥീസംഗമം ചൊവ്വാഴ്ച മുട്ടിലില്‍

കല്‍പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സാരഥീസംഗമം ചൊവ്വാഴ്ച വയനാട് മുട്ടില്‍ യതീംഖാന കാമ്പസിലെ എം.എം.ഇമ്പിച്ചി കോയ മുസ്‌ലിയാര്‍ നഗറില്‍ നടക്കും. 530 റേഞ്ചുകളില്‍നിന്നു ആറു വീതം പ്രതിനിധികള്‍ പങ്കെടുക്കുന്ന സംഗമം രാവിലെ ഒമ്പതിനു സ്വാഗതസംഘം ചെയര്‍മാനും സമസ്ത ജില്ലാ പ്രസിഡന്റുമായ കെ.ടി.ഹംസ മുസ്ലിയാര്‍ പതാക ഉയര്‍ത്തുന്നതോടെ തുടങ്ങും. സമസ്ത കേന്ദ്ര മുശാവറ അംഗം വി.മൂസക്കോയ മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സംഗമം ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് ഡോ.ഹാവുദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹഭാഷണം നടത്തും. മാതൃകാ മുഅല്ലിം അവാര്‍ഡ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും മുഅല്ലിം സുവര്‍ണ സേവന അവാര്‍ഡ് വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാരും വിതരണം ചെയ്യും. സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ടി.സിദ്ദീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കെ.മായിന്‍കുട്ടി മാസ്റ്റര്‍, ഡോ.എന്‍.എം.അബ്ദുല്‍ ഖാദര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എ.ചേളാരി, എസ്.മുഹമ്മദ് ദാരിമി, എം.എ. മുഹമ്മദ് ജമാല്‍, കെ.കെ. അഹമ്മദ് ഹാജി, പി.കെ. അബ്ദുല്‍ ഖാദര്‍ ഖാസിമി, കെ.ടി.ഹുസൈന്‍കുട്ടി മുസ്ലിയാര്‍, മാണിയൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, കെ.സി. മമ്മൂട്ടി മുസ്‌ലിയാര്‍, പി.സി.ഇബ്രാഹിം ഹാജി, സൈനുല്‍ ആബിദ് ദാരിമി, അഷ്‌റഫ് ഫൈസി പനമരം, ഹാരിസ് ബാഖവി കമ്പളക്കാട്, ഇബ്രാഹിം ഫൈസി പേരാല്‍, എം.മുഹമ്മദ് ബഷീര്‍, അബ്ദുല്‍ ലത്തീഫ് വാഫി, അയ്യൂബ് മുട്ടില്‍, ഷാഫി ദ്വാരക എന്നിവര്‍ പ്രസംഗിക്കും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (സമസ്തയും സമകാലിക സമസ്യയും), ഡോ.സാലിം ഫൈസി കൊളത്തൂര്‍ (ഇസ്‌ലാമിക ജീവിതം), എം.അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ കൊടക്(തദ്‌രീബ് മൂന്നാംഘട്ടം) എന്നിവര്‍ പ്രഭാഷണം നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles