കോട്ടുമ്മല്‍ കുടുംബ സംഗമം

നീറ്റ് പിജി എന്‍ട്രസ് പരീക്ഷയില്‍ 59ാം റാങ്ക് കരസ്ഥമാക്കിയ ഡോ. ഹംന നാജിയക്ക്‌യ പത്മശ്രീ ഡോ. സഖ്ദിയേവ് ഉപഹാരം നല്‍കുന്നു

മുട്ടില്‍: കോട്ടുമ്മല്‍ കുടുംബ സംഗമം പത്മശ്രീ ഡോ. സഖ്ദിയേവ് ഉദ്ഘാടനം ചെയ്തു. 2022ലെ നീറ്റ് പി.ജി എന്‍ട്രന്‍സ് പരീക്ഷയില്‍ 59ാം റാങ്ക് നേടിയ കോട്ടുമ്മല്‍ കുടുംബാംഗമായ ഡോ. ഹംന നാജിയയെ അദ്ദേഹം ഉപഹാരം നല്‍കി ആദരിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. റോബോട്ടിക് സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ ഡോ.അബ്ദുള്‍ നാസര്‍, അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. അയ്മന്‍ ഷൗഖി, ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. ഫാഇസ് അബ്ദുല്ല എന്നിവരെയും പരിപാടിയില്‍ ആദരിച്ചു. ഡോ. മുസ്തഫ ഫാറൂഖി, പോക്കര്‍ ഫാറൂഖി, സലീം എന്‍.കെ, അബ്ദുള്‍ ജലീല്‍ മദനി, ഉബൈദുല്ല സ്വലാഹി പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles