ഡോക്യുമെന്ററി പ്രകാശനം

പ്രധാനമന്ത്രി ആവാസ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഡോക്യുമെന്ററി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രകാശനം ചെയ്യുന്നു.

കല്‍പറ്റ: പ്രധാനമന്ത്രി ആവാസ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഡോക്യുമെന്ററി പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പണി, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, പ്രോജക്ട് ഡയറക്ടര്‍ പി.സി.മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പുല്‍പള്ളി പഞ്ചായത്തിലെ കണ്ടമല കോളനിയിലെ കല്യാണി എന്ന ഗുണഭോക്താവിന്റെ വീട് നിര്‍മാണമാണ് ബിയോണ്ട് ദി എക്‌സ്‌പെറ്റേഷന്‍ എന്ന ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. പദ്ധതിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ആദ്യം പണി പൂര്‍ത്തിയാക്കിയ ഭവനമാണ് കല്യാണിയുടേത്. 1.320 വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജനയില്‍ കഴിഞ്ഞവര്‍ഷം അനുവദിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles