കൈതക്കല്‍ കുടിവെള്ള പദ്ധതി: പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി. എഫ്

പനമരം: കൈതക്കല്‍ കുടിവെള്ള പദ്ധതി കഴിഞ്ഞ 4 വര്‍ഷത്തോളമായി മുടങ്ങി കിടക്കുകയാണെന്നും പദ്ധതി നടത്തിപ്പില്‍ പഞ്ചായത്ത് പ്രസിഡന്റിന് ഇരട്ടത്താപ്പെന്നും യു.ഡി. എഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 360 കുടുംബങ്ങളില്‍ നിന്നായി പിരിച്ച 90 ലക്ഷം രൂപ ചിലവഴിച്ചതിന് കണക്കില്ല. ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിച്ചതിലും വന്‍ അഴിമതിയാണ് നടന്നത്. കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതില്‍ മറ്റുള്ള മെമ്പര്‍മാര്‍ അറിയാതെ ഏക പക്ഷിയമായ തീരുമാനം നടപ്പിലാക്കാനുള്ള തീരുമാനത്തെ ഭരണ സമിതിയില്‍ യു.ഡി.എഫ് മെമ്പര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രസിഡന്റ് ക്ഷുഭിതമായി ബോഡ് യോഗത്തില്‍ നിന്ന് ഇറങ്ങി പോവുകയുമാണ് ചെയ്തത്. യോഗം തീരാതെ അധ്യക്ഷ ഇറങ്ങി പോയത് ധിക്കാരപരമായ നടപടിയാണ്. കുടിവെള്ളം ലഭിക്കാന്‍ സ്ഥിര സംവിധാനം പോലും കണാതെയാണ് പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനോ പാറക്കാലായില്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.ടി. സുബൈര്‍, ഷിമാ മാനുവല്‍, മെമ്പര്‍മാരായ വാസു അമ്മാനി, ആയിഷ, ലക്ഷ്മി, ആഷിഖ്, ഹസീന പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles