ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം; സ്‌കൂളുകള്‍ വിവരം ലഭ്യമാക്കണം

കല്‍പറ്റ: വയനാട്ടിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ.- ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സകൂളുകളില്‍ ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി ജൂണ്‍ 30നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അര്‍ഹമായ തുക വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2377786.

0Shares

Leave a Reply

Your email address will not be published.

Social profiles