എസ്.ഡി.പി.ഐ സമരചത്വരം നടത്തി

എസ്.ഡി.പി.ഐ സമരചത്വരം മാനന്തവാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.നാസര്‍ ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കില്‍ സമരചത്വരം നടത്തി. മുഖ്യമന്ത്രി രാജിവെക്കുക കെ.സുരേന്ദ്രനെ അറസ്റ്റുചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പരിപാടി. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടേയും കെ.സുരേന്ദ്രന്റെയും...

‘മുതിര്‍ന്ന പൗരന്മാരുടെ റെയില്‍വേ ഇളവുകള്‍ പുനഃസ്ഥാപിക്കണം’

കല്‍പറ്റ: മുതിര്‍ന്ന പൗരന്മാരുടെ റെയില്‍വേ ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനമരം പഞ്ചായത്ത് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വര്‍ധക്യകാല പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. പ്രസിഡന്റ് കെ.വി.മാത്യു ഉദ്ഘാടനം ചെയ്തു. കെ.ദേവസ്യ, ചന്ദ്രശേഖരന്‍ കൃഷ്ണമൂല, കെ.യു.ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

മരിയനാട് എസ്റ്റേറ്റ് ഭൂസമരം: വയനാട് കലക്ടറേറ്റിലേക്കു ഐക്യദാര്‍ഢ്യ മാര്‍ച്ച് 20ന്

കല്‍പറ്റ: ആദിവാസി ഗോത്രമഹാസഭ, ഇരുളം ഭൂസമര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 20നു കലക്ടറേറ്റ് മാര്‍ച്ച് നടത്തും.വയനാട് മരിയനാട് എസ്റ്റേറ്റില്‍ മെയ് 31ന് ആദിവാസികള്‍ ആരംഭിച്ച കുടില്‍ കെട്ടല്‍ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഭൂമി ഭൂരഹിതര്‍ക്കു പതിച്ചു നല്‍കണമെന്നു ആവശ്യപ്പെട്ടുമാണ് മാര്‍ച്ച്.വനം...

സമരഭൂമിയിലെ എസ്.എസ്.എല്‍.സി വിജയികളെ അഭിനന്ദിച്ചു

പുല്‍പള്ളി: മരിയനാട് പാമ്പ്ര എസ്റ്റേറ്റ് കേന്ദ്രീകരിച്ചു നടക്കുന്ന ഭൂസമരത്തില്‍ പങ്കെടുക്കുന്ന കുടുംബങ്ങളിലെ എസ്.എസ്.എല്‍.സി വിജയികളെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വയനാട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. സമരഭൂമിയിലെത്തി വിജയികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത ഫ്രറ്റേണിറ്റി ജില്ലാ നേതാക്കള്‍ അല്‍പസമയം അവരോടൊപ്പം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്....

തേനീച്ച വളര്‍ത്തല്‍ പരിശീലനം

കല്‍പറ്റ: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമഗ്ര തേനീച്ച വളര്‍ത്തല്‍ പരിശീലനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു വൈത്തിരി ബീ ക്രാഫ്റ്റ് ഹണി മ്യൂസിയത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും....

പനമരത്ത് ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂം

കല്‍പറ്റ: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴില്‍ പനമരം ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ പുതുതായി ആരംഭിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 ന് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍...

ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം; സ്‌കൂളുകള്‍ വിവരം ലഭ്യമാക്കണം

കല്‍പറ്റ: വയനാട്ടിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ.- ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സകൂളുകളില്‍ ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി...

മുതിര്‍ന്നവരുടെ കരുതല്‍ വാക്സിനേഷന്‍
ഊര്‍ജിതമാക്കും-ഡി.എം.ഒ

കല്‍പറ്റ: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ മുതിര്‍ന്നവരുടെ കരുതല്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേര്‍ന്നതായി അവര്‍ അറിയിച്ചു. കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ അടിയന്തരമായി നടത്തേണ്ട...

എസ്.എസ്.എല്‍.സി: വയനാട്ടില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ്

കല്‍പറ്റ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വയനാട്ടില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു വന്‍ കുറവ്. ഇക്കുറി 830 കുട്ടികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞവര്‍ഷം ഇതു 2,566 ആയിരുന്നു. ഇത്തവണമുഴുവന്‍...

ഹര്‍ത്താല്‍: ബത്തേരിയില്‍ സംഘര്‍ഷം

സുല്‍ത്താന്‍ ബത്തേരി: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ടു ബത്തേരിയില്‍ നേരിയ സംഘര്‍ഷം. യാത്രക്കാരില്ലാതെ സര്‍വീസിനു ഇറക്കിയ കെ.എസ്.ആര്‍.ടി.സി ബസ്സ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്. സി.പി.എം നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ബസ് സര്‍വീസിനു ഇറക്കിയതെന്നു ആരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഡിപ്പോ...
Social profiles