പനമരത്ത് ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂം

കല്‍പറ്റ: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴില്‍ പനമരം ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ പുതുതായി ആരംഭിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 ന് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിക്കും. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ അധ്യക്ഷത വഹിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ആദ്യവില്‍പ്പന സ്വീകരിക്കും. ഖാദി കേരള വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ.രതീഷ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles