സമരഭൂമിയിലെ എസ്.എസ്.എല്‍.സി വിജയികളെ അഭിനന്ദിച്ചു

പുല്‍പള്ളി: മരിയനാട് പാമ്പ്ര എസ്റ്റേറ്റ് കേന്ദ്രീകരിച്ചു നടക്കുന്ന ഭൂസമരത്തില്‍ പങ്കെടുക്കുന്ന കുടുംബങ്ങളിലെ എസ്.എസ്.എല്‍.സി വിജയികളെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വയനാട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. സമരഭൂമിയിലെത്തി വിജയികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത ഫ്രറ്റേണിറ്റി ജില്ലാ നേതാക്കള്‍ അല്‍പസമയം അവരോടൊപ്പം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. സര്‍ക്കാര്‍തലത്തിലെ സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഭൂസമരം എത്രയും വേഗം പരിഹരിക്കണമെന്ന് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ദിവിന ഷിബു ആവശ്യപ്പെട്ടു. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത അങ്ങേയറ്റം പ്രതികൂലമായ സാഹചര്യത്തില്‍ പഠിച്ചു വിജയം നേടിയ വിദ്യാര്‍ത്ഥികളടക്കം പ്ലസ് വണ്ണിന് ആഗ്രഹിച്ച സീറ്റ് കിട്ടാതെ നിരാശരാകുന്ന മുന്‍വര്‍ഷങ്ങളിലെ ദുരവസ്ഥ ഇനിയും ആവര്‍ത്തിക്കപ്പെടരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഷഫീഖ്, വൈസ് പ്രസിഡന്റ് ഹിഷാം പുലിക്കോടന്‍, ജില്ലാ സെക്രട്ടറിമാരായ മുസ്ഫിറ ഖാനിത, മുഹ്സിന്‍ മുഷ്താഖ് എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles