കെ.സുരേന്ദ്രന്‍ അനുസ്മരണം

കെ.സുരേന്ദ്രന്റെ ഛായാചിത്രത്തില്‍ ഐ.എന്‍.ടി.യു.സി വയനാട് ജില്ലാ പ്രസിഡന്റ് പി.പി.ആലി പുഷ്പാര്‍ച്ചന നടത്തുന്നു.

കല്‍പറ്റ:ഐ.എന്‍.ടി.യു.സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.സുരേന്ദ്രന്‍ അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റും ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയുമായിരുന്ന സുരേന്ദ്രന്റെ വിയോഗത്തിലൂടെ നിസ്വാര്‍ത്ഥനായ രാഷ്ട്രീയ നേതാവിനെയും ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകനെയുമാണ് നാടിനു നഷ്ടമായതെന്നു ആലി പറഞ്ഞു. ഗിരീഷ് കല്‍പറ്റ അധ്യക്ഷത വഹിച്ചു. സി.ജയപ്രസാദ്, കെ.കെ.രാജേന്ദ്രന്‍, എസ്.മണി, സുബൈര്‍ ഓണിവയല്‍, ഹര്‍ഷല്‍ കൊണാടന്‍, മുഹമ്മദ് ഫെബിന്‍, കെ.ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles