വ്യാപാരി വ്യവസായി ഏകോപന സമിതി: കെ.കെ.വാസുദേവന്‍ വീണ്ടും പ്രസിഡന്റ്

വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്‍, ജനറല്‍ സെക്രട്ടറി ഒ.വി.വര്‍ഗീസ്, ട്രഷറര്‍ ഇ.ഹൈദ്രു.

കല്‍പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റായി കെ.കെ.വാസുദേവനെ വീണ്ടും തെരഞ്ഞെടുത്തു. കൈനാട്ടി വ്യാപാര ഭവനില്‍ സമിതി വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തെരെഞ്ഞെടുപ്പ്. ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്കു യഥാക്രമം ഒ.വി.വര്‍ഗീസ്, ഇ.ഹൈദ്രു എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കെ.ഉസ്മാന്‍, കെ.കുഞ്ഞിരായിന്‍ ഹാജി, കെ.ടി.ഇസ്മയില്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്.
സംസ്ഥാന അക്ടിംഗ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി പൊതുയോഗം ഉദ്ഘാടനം ചെയ്തു. വ്യാപാര മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തുകയും ലക്ഷക്കണക്കിനു ആളുകള്‍ക്കു തൊഴില്‍ നല്‍കുകയും ചെയ്യുന്ന ചെറുകിട വ്യാപാര സമൂഹത്തിന്റെ പ്രാധാന്യം തിരിച്ചറിയനോ വിലമതിക്കാനോ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി, വൈസ് പ്രസിഡന്റുമാരായ എം.കെ.തോമസുകുട്ടി കോട്ടയം, അബ്ദുല്‍ ഹാമിദ് തൃശൂര്‍, അഹമ്മദ് ഷെറീഫ് കാസര്‍കോട് എന്നിവര്‍ പ്രസംഗിച്ചു. സമിതിയുടെ മാധ്യമ പുരസ്‌കാരം
ഷിന്റോ ജോസഫ്(മലയാള മനോരമ), കൈ.ആര്‍.അനുപ്(കൈരളി ന്യൂസ്) എന്നിവര്‍ക്കു യഥാക്രമം സംസ്ഥാന അക്ടിംഗ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി, ജനറല്‍ സെക്രട്ടറി രാജു അപ്‌സര എന്നിവര്‍ സമ്മാനിച്ചു. മികച്ച വനിതാസംരഭകരായി തെരഞ്ഞെടുത്ത ആര്‍.കല ബത്തേരി,
ലൗലി തോമസ് മാനന്തവാടി, സിജിത്ത് ജയപ്രകാശ് മിനങ്ങാടി, കെ.എം.സൗദ കല്‍പറ്റ, മികച്ച യുവ സംരഭകരായി തെരഞ്ഞെടുത്ത ഉസ്മാന്‍ മദാരി വൈത്തിരി, ലിയോ ടോമി പുല്‍പളളി എന്നിവര്‍ക്കു ഉപഹാരം നല്‍കി. ഒ.വി.വര്‍ഗീസ് സ്വാഗതം പറഞ്ഞു. രാജു അപ്‌സര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles