ഊരുതല ബാലസംരക്ഷണ സമിതി രൂപീകരിച്ചു

ല്‍പറ്റ: പട്ടികവര്‍ഗ മേഖലയില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതിനുമായി വിവിധ സര്‍ക്കാര്‍ സര്‍ക്കാരേതര സംവിധാനങ്ങളുടെ സഹകരണത്തോടെ ഊരുതല ബാലസംരക്ഷണ സമിതി രൂപീകരിച്ചു. കല്‍പറ്റ നഗരസഭയിലെ നാരങ്ങാക്കണ്ടി ഊരില്‍ ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രത്തിന്റെ നേതൃത്യത്തില്‍ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും പ്രാദേശിക സാമൂഹിക പ്രവര്‍ത്തകരുടേയും പങ്കാളിത്തത്തോടെയാണ് സമിതി രൂപീകരിച്ചത്.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ജനമൈത്രി പോലീസ്, ലേബര്‍, ട്രൈബല്‍, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പുകള്‍, ഐ.സി.ഡി.എസ്, കല്‍പറ്റ നഗരസഭ, മറ്റു സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. വിദ്യാലയങ്ങഴളില്‍നിന്നു കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, വ്യക്തിഗത ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍, ബാലവേല, ബാല വിവാഹം, ലഹരി ഉപയോഗം എന്നിവ പൂര്‍ണമായും ഇല്ലാതാക്കല്‍, ശാരീരിക മാനസിക ചൂഷണം, പീഡനം എന്നിവ തടയല്‍, പഠനനിലവാരം ഉയര്‍ത്തല്‍, വ്യക്തിത്വ വികസനം, ജീവിത നൈപുണ്യ വികാസ പരിപാടികള്‍ എന്നിവയാണ് ഊരുതല ബാലസംരക്ഷണ സമിതിയിലൂടെ ലക്ഷ്യമിടുന്നത്.
നാരങ്ങാക്കണ്ടി ഊരുതല ബാല സംരക്ഷണ സമിതി ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ നിജിത നിര്‍വഹിച്ചു. ചൈല്‍ഡ്‌ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ പി.ടി. അനഘ അധ്യക്ഷത വഹിച്ചു. ശരണബാല്യം റെസ്‌ക്യു ഓഫീസര്‍ എന്‍.എസ്.ടിന്റു,ജനമൈത്രി പോലീസ് എസ്.ഐ. വേണുഗോപാല്‍, എ.എസ്.ഐ എം.സി. മുഹമ്മദലി, വൈത്തിരി താലൂക്ക് അസി.ലേബര്‍ ഓഫീസര്‍ കെ.കെ.വിനയന്‍, എക്‌സൈസ് വിമുക്തി വൈത്തിരി താലൂക്ക് കോ ഓര്‍ഡിനേറ്റര്‍ പി.എസ്.സുഷാന്ത്, വി.എ.സുഭാഷ്, ട്രൈബല്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ പി.വി.ഫര്‍സീന്‍ അലി, ഫാത്തിമ, ചൈല്‍ഡ്‌ലൈന്‍ ടീം മെംബര്‍ പി.വി.സതീഷ്‌കുമാര്‍, ബി.ആര്‍.സി എഡ്യുക്കേഷന്‍ വൊളണ്ടിയര്‍ ഷബ്‌ന അസ്മി, ടീം മെംബര്‍മാരായ ലില്ലി തോമസ്, കെ.പി. മുനീര്‍, സാമൂഹിക പ്രവര്‍ത്തകരായ അമ്മിണി, സി.എം.കമല എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles