പുഴയില്‍ അപകടത്തില്‍പ്പെട്ട ദമ്പതികളെ രക്ഷപ്പെടുത്തി

ല്‍പറ്റ: പുഴയില്‍ അപകടത്തില്‍പ്പെട്ട ദമ്പതികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തമിഴ്‌നാട് സേലം സ്വദേശി സനിയല്‍ സഗയരാജ്(35), ഭാര്യ യൂനിസ് നെല്‍ത്സണ്‍(31) എന്നിവരാണ് മേപ്പാടി എളമ്പിലേരി പുഴയില്‍ അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ഇവര്‍. ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നുവെന്നാണ് സൂചന. സമീപത്തുണ്ടായിരുന്നവരാണ് ഇരുവരെയും കരകയറ്റി മേപ്പാടി അരപ്പറ്റയിലെ ഡി.എം വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. യൂനിസിന്റെ നില ഗുരുതരമാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles