ആയൂര്‍ആരോഗ്യ സൗഖ്യം ലക്ഷ്യം വെച്ച് മീനങ്ങാടി പഞ്ചായത്ത് വികസന സെമിനാര്‍

മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു

മീനങ്ങാടി: സ്‌പോര്‍ട്‌സ്, ജീവിതശൈലീ രോഗങ്ങള്‍, കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി എന്നിവ ലക്ഷ്യം വച്ചുകൊണ്ടുള്ള കരട് വാര്‍ഷിക പദ്ധതിക്ക് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വികസന സെമിനാറില്‍ രൂപം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. ജീവന് തന്നെ ഭീഷണിയാകുന്ന പല രോഗങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് ആയൂര്‍ ആരോഗ്യ പദ്ധതിക്ക് ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിക്കും. വാര്‍ഡുതലത്തില്‍ മുഴുവനാളുകളെയും പരിശോധനകള്‍ക്ക് വിധേയമാക്കി ബോഡി മാസ് ഇന്‍ഡക്‌സ് തയ്യാറാക്കുകയും, ഡോക്ടര്‍, ഡയറ്റീഷന്‍, ഫിസിക്കല്‍ ട്രെയിനര്‍ എന്നിവരുടെ സഹകരണത്തോടെ, ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മണ്ണറിയാം കൃഷി ചെയ്യാം പദ്ധതിയിലൂടെ ചെറുകിട നാമമാത്ര കര്‍ഷകരുടെ മണ്ണ് പരിശോധന നടത്തി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് തയ്യാറാക്കും. ശ്രീകണ്ഠഗൗഡ സ്റ്റേഡിയം, തുമ്പക്കുനി ഇന്‍ഡോര്‍ സ്റ്റേഡിയം, മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയുടെ നിര്‍മ്മാണം, 15 ലക്ഷം രൂപ ചെലവില്‍ മെന്‍സ്‌ട്രേഷന്‍ കപ്പ്, ഇ-ഗുരുകുലം, അഗ്രോ പോളി ക്ലിനിക്, സഞ്ചരിക്കുന്ന മൃഗാശുപത്രി, വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ വികസനം, ഹാപ്പി പാരന്റിംഗ്, ക്ലീന്‍ ആന്റ് ഗ്രീന്‍ മീനങ്ങാടി, കാലാവസ്ഥാ സാക്ഷരത, കാര്‍ബണ്‍ ന്യൂട്രല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍. നാപ്കിന്‍ വെന്റിംഗ് മെഷീന്‍, സ്‌പോര്‍ട്‌സ് അക്കാദമി, വ്യത്യസ്ത മേഖലകളില്‍ നേട്ടം കൈവരിച്ചവര്‍ക്കായി കര്‍മ്മശ്രേഷ്ഠാ പുരസ്‌ക്കാരം, ഡയാലിസിസ് പേഷ്യന്‍സിന് പ്രതിമാസം 4000 രൂപ ധനസഹായം, അങ്കണവാടികളുടെ സമഗ്ര വികസനം എന്നിവയ്ക്കും പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് കെ.ഇ. വിനയന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി. നുസ്രത്ത് സ്വാഗതവും, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ് പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധരന്‍, ലതാ ശശി, ബീന വിജയന്‍, പി. വാസുദേവന്‍, ഉഷ രാജേന്ദ്രന്‍, പി. വേണുഗോപാല്‍, ടി.പി. ഷിജു, പഞ്ചായത്ത് സെക്രട്ടറി കെ. അഫ്‌സത്ത്, വി.എം. വിശ്വനാഥന്‍, ഹൈറുദ്ദീന്‍, എം.ആര്‍. ശശിധരന്‍, ആര്‍. രഘുനാഥ് സംസാരിച്ചു. പ്ലാന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.ആര്‍. പ്രിയ നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles