![](https://keralacorrespondent.com/wp-content/uploads/2024/02/wyd-13-vellari-Copy.jpg)
ചെന്നലോട് മടത്തുവയലില് തരിയോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷമീം പാറക്കണ്ടി കണിവെള്ളരിത്തൈ നടുന്നു.
ചെന്നലോട്: കണിയൊരുക്കാം കുടുംബശ്രീക്കൊപ്പം കാമ്പയിനിന്റെ ഭാഗമായി തരിയോട് സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ കണിവെള്ളരിക്കൃഷി ആരംഭിച്ചു. ചെന്നലോട് മടത്തുവയല്‍ കോളനി വളപ്പിലാണ് കൃഷി നടത്തുന്നത്. തൈ നട്ട് തരിയോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ രാധ മണിയന് അധ്യക്ഷത വഹിച്ചു.
പുഷ്പ പ്രഭാകരന്, കെ. ഗിരിജ, കെ.സി. ഗിരിജ, നിഷ ബാലകൃഷ്ണന്, ശാന്ത ഉണ്ണി, ലക്ഷ്മി ചന്തു, ശാന്ത അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഗീത ബാലകൃഷ്ണന് സ്വാഗതവും നിഷ ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.