വലിയ ക്യാന്‍വാസില്‍ ബഷീര്‍ കഥാപാത്രങ്ങളെ വരച്ച് പരിയാരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍

പരിയാരം ഗവ.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വലിയ ക്യാന്‍വാസില്‍ ബഷീര്‍ കഥാപാത്രങ്ങളെ വരയ്ക്കുന്നു.

കല്‍പ്പറ്റ: പത്തു മീറ്റര്‍ ക്യാന്‍വാസില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി പരിയാരം ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍. ബഷീറിന്റെ ചരമദിനത്തില്‍ സംഘടിപ്പിച്ച ചിത്രോത്സവത്തിലാണ് വലിയ ക്യാന്‍വാസില്‍ കുട്ടികള്‍ ചിത്രങ്ങള്‍ വരച്ചത്. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ 50 ഓളം കുട്ടികള്‍ പങ്കെടുത്തു. പാത്തുമ്മയുടെ ആട്, ആനവാരി രാമന്‍ നായര്‍, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയ കഥാപാത്രങ്ങള്‍, മാങ്കോസ്റ്റിന്‍ മരത്തണലില്‍ ഗ്രാമഫോണ്‍ കേട്ട് ചാരുകസേരയില്‍ കിടക്കുന്ന ബഷീര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ചിത്രങ്ങളാണ് കുട്ടികള്‍ വരച്ചത്. പ്രധാനാധ്യാപകനും എഴുത്തുകാരനുമായ എം. ഭാസ്‌കരന്‍, അധ്യാപകരായ വി. സുരേഷ്, മുഹമ്മദ് സെയ്ത്, ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആയിഷ കെന്‍സ, അധ്യാപക വിദ്യാര്‍ഥികളായ നവ്യ പി. തമ്പി, സ്റ്റെജിന്‍ ജോസഫ്, സി.പി. ശിവദത്ത് തുടങ്ങിയവരും ചിത്രങ്ങള്‍ വരച്ചു. സ്റ്റാഫ് സെക്രട്ടറി കെ.എം. താജുദ്ദീന്‍, കെ.എസ്. സ്വപ്ന. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles