വനമഹോത്സവം 2022 ആചരിച്ചു

പുഴയോര സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ വൃക്ഷത്തൈ നടീല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ് നിര്‍വഹിക്കുന്നു

വെള്ളാര്‍മല: ദേശീയ വനമഹോത്സവത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്റ്റ് വയനാട് ഡിവിഷന്റെ കീഴില്‍ വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസില്‍ പുഴയോര സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.എം സെയ്തലവി സ്വാഗതവും, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സി. ജയരാജന്‍ നന്ദിയും പറഞ്ഞു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.കെ ശശി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭവ്യലാല്‍, സീനിയര്‍ അസിസ്റ്റന്റ് ഉണ്ണികൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി അനീഷ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles