പി.കെ. അനൂപിനു യാത്രയയപ്പ് നല്‍കി

സര്‍വീസില്‍നിന്നു വിരമിച്ച പി.കെ. അനൂപിനു യാത്രയയപ്പ് നല്‍കുന്നതിനു ബത്തേരിയില്‍ കെജിഒഎ സംഘടിപ്പിച്ച യോഗം സിഐടിയു ജില്ലാ ട്രഷറര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: സര്‍വീസില്‍നിന്നു വിരമിച്ച കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് പി.കെ. അനൂപിനു സംഘടന ജില്ലാ കമ്മിറ്റി യാത്രയപ്പ് നല്‍കി. സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സിഐടിയു ജില്ലാ ട്രഷറര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ് ഡോ.എസ്. ദയാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. സുധാകരന്‍ ഉപഹാര സമര്‍പ്പണം നടത്തി. സംസ്ഥാന ലോട്ടറി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ്, എന്‍ജിഒഎ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാര്‍, കെഎസ്ടിഎ ജില്ലാ സെക്രട്ടറി വിത്സന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. കെജിഒഎ ജില്ലാ സെക്രട്ടറി എ.ടി. ഷണ്‍മുഖന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.ബി. ഭാനുമോന്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles