മഴയില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നു

ഇടിഞ്ഞുതാഴ്ന്ന മാനന്തവാടി മൈത്രിനഗര്‍ ഡിവിഷനിലെ കോട്ടായില്‍ റോഡ്

മാനന്തവാടി: കനത്ത മഴയില്‍ റോഡ് ഇടിഞ്ഞു. നഗരസഭയിലെ മൈത്രിനഗര്‍ ഡിവിഷനിലെ കോട്ടായില്‍ റോഡാണ് ഇടിഞ്ഞ് താഴ്ന്നത്. തോടിനോട് ചേര്‍ന്ന് കിടക്കുന്ന റോഡ് 2019ലെ പ്രളയത്തില്‍ രണ്ടായി പിളര്‍ന്ന് പോയിരുന്നു. ഇതോടെ 50 ഓളം കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡ് ഗതാഗതയോഗ്യമല്ലാതായി മാറുകയും ചെയ്തു. നാട്ടുകാരും, നഗരസഭയും ചേര്‍ന്ന് ക്വാറി വേയ്സ്റ്റും മറ്റും ഉപയോഗിച്ച് താത്ക്കാലികമായി ഗതാഗത യോഗ്യമാക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ കാല്‍ നടയാത്ര ചെയ്യുകയും, വാഹനങ്ങള്‍ കടന്ന് പോകുകയും ചെയ്യുന്ന റോഡ് ഇടിഞ്ഞത് അപകട ഭീഷണി ഉയര്‍ത്തുകയാണ്. 500 മീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ റോഡ് സുരക്ഷിതമായി നില നില്‍ക്കാന്‍ തോടരികിലായി 50 മീറ്റര്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്നാണ് ആവശ്യം. ഇതിനായി ഇറിഗേഷന്‍ വകുപ്പ് തുക വകയിരുത്തണം. കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ റോഡ് വീണ്ടും ഇടിയുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമായേക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles