കോണ്‍ഗ്രസ് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ നാളെ

കല്‍പറ്റ: ജില്ലയിലെ മുഴുവന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നാളെ (വെള്ളി) വൈകിട്ട് അഞ്ച് മണിക്ക് ഗ്രാപഞ്ചായത്ത് ആസ്ഥാനങ്ങളില്‍ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ അറിയിച്ചു. ലോകത്തിന് തന്നെ മാതൃകയായ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും വിവിധ കേന്ദ്രങ്ങളില്‍ സം സ്ഥാന, ജില്ലാനേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോകത്തിന് തന്നെ മാതൃകയായ രാജ്യത്തിന്റെ ഭരണഘടനയെ തള്ളിപ്പറഞ്ഞതിന്റെ പേരില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കൂടിയായ സജി ചെറിയാന് രാജി വെക്കേണ്ടി വന്നിരിക്കയാണ്. ഭരണഘടനയില്‍ തൊട്ട് രാജ്യത്തിന്റെ ജനാധിപത്യത്തോടും മതേതരത്വത്തോടും നിര്‍വാജ്യമായ കൂറും വിശ്വാസവും പുലര്‍ത്തുമെന്ന് പറഞ്ഞ് അധികാരമേറ്റ മന്ത്രിയാണ് ഇപ്പോള്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കുന്നത്. സജി ചെറിയാനെ മന്ത്രിസ്ഥാനത്ത് നിന്ന് മാത്രം മാറ്റിയത് കൊണ്ട് കാര്യമല്ല, എം എല്‍ എയാകുന്നതും സമാനമായ വാചകങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ്. അതുകൊണ്ട് എം എല്‍ എ സ്ഥാനവും രാജി വെക്കാന്‍ സജി ചെറിയാന്‍ തയ്യാറാകണമെന്നും അപ്പച്ചന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles