വായനയിലൂടെ ജീവിതം ലഹരിയായി മാറ്റാം-ബിന്ദു പ്രകാശ്

പനമരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ സൈന്യം രൂപീകരണം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

പനമരം: വായനയിലൂടെ ജീവിതംതന്നെ ലഹരിയായി മാറ്റാമെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ബിന്ദു പ്രകാശ്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ഡ്രീം വയനാട് എന്നിവ വായന മാസാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ സൈന്യം രൂപീകരിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. അധ്യാപകരായ രേഖ, നവാസ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി അര്‍ജുന്‍ പി. ജോര്‍ജ്, ഡ്രീം വയനാട് കോ ഓര്‍ഡിനേറ്റര്‍ സിറില്‍ ജിജോ ജേക്കബ്, ജിജിന്‍ മരിയ സജി എന്നിവര്‍ പ്രസംഗിച്ചു. എസ്പിസി യൂനിറ്റ് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles