ലയങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം

കല്‍പറ്റ: തോട്ടം തൊഴിലാളികളുടെ വാസസ്ഥലങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപന എന്‍ജിനിയറുടെ സഹായത്തോടെയാണ് തോട്ടങ്ങളിലെ ലയങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കേണ്ടത്. ഫിറ്റ്‌നസ് ഇല്ലാത്ത ലയങ്ങളില്‍ തൊഴിലാളികളെ താമസിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഒറ്റപ്പെട്ട ലയങ്ങളോട് അടുത്ത് അടിയന്തരമായി ക്യാമ്പുകള്‍ ആരംഭിക്കുവാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തുകയും അവിടങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കേണ്ടതുമാണ്. പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ അടിസ്ഥാന വിവരങ്ങള്‍ അധികൃതരെ അറിയിക്കണം.

0Shares

Leave a Reply

Your email address will not be published.

Social profiles