മാനന്തവാടി പുഴയില്‍ ശിരസറ്റ നിലയില്‍ കണ്ട മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനു അയച്ചു

മാനന്തവാടി: ചങ്ങാടക്കടവ് പാലത്തിനു സമീപം പുഴയില്‍ ശരിസറ്റ നിലയില്‍ ബുധനാഴ്ച കണ്ടെത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു അയച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന്റെ ശിരസ് കണ്ടെത്തുന്നതിനു പോലീസ് ശ്രമം തുടരുകയാണ്.
ഒത്ത ഉയരുമുള്ള ആരോഗ്യവാനായ പുരുഷന്റെ രണ്ടു ദിവസത്തിലധികം പഴക്കം മതിക്കുന്ന മൃതദേഹമാണ് ശിരസ് നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പാലത്തിന്റെ കൈവരിയില്‍ പൊട്ടിയ നിലയിലുണ്ടായിരുന്ന ചെറിയ കയര്‍, ആള്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയും അഴുകിത്തുടങ്ങിയ മൃതദേഹത്തില്‍നിന്നു ശിരസ് വേര്‍പെട്ട് പുഴയില്‍ പതിച്ച് ഒഴുകിപ്പോകുകയും ചെയ്തുവെന്ന സംശയം ബലപ്പെടുത്തിയിട്ടുണ്ട്. കറുത്ത ഫുള്‍ കൈ ഷര്‍ട്ടിനു മുകളില്‍ കാക്കി നിറമുള്ള ഹാഫ് കൈ ഷര്‍ട്ട് അണിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇത് മരിച്ചതു ഡ്രൈവര്‍ ആണെന്ന അനുമാനത്തിലേക്കു പോലീസിനെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ ഏതെങ്കിലും ഭാഗത്തുനിന്നു ആളുകളെ കാണാതായിട്ടുണ്ടോയെന്നു പോലീസ് പരിശോധിച്ചുവരികയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles