ടിഎന്‍ ന്യൂ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലും

മേപ്പാടി: തമിഴ്‌നാട് സര്‍ക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്റ്റേറ്റ് ഗവണ്മെന്റ് യൂണിവേഴ്‌സിറ്റികളിലെ ജീവനക്കാര്‍, മേല്‍പറഞ്ഞവരുടെ നിയമനുസൃതരായ ആശ്രിതര്‍ തുടങ്ങിയവര്‍ക്കായി പുതുതായി നടപ്പിലാക്കുന്ന ടിഎന്‍ ന്യൂ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം ആനുകൂല്യങ്ങള്‍ ഇപ്പോള്‍ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ലഭ്യമാണെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെയും ജനറല്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ സേവനങ്ങളും ടി.എന്‍.എന്‍.എച്ച്.ഐ.എസില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ലഭ്യമാകും. മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളിലെ വ്യവസ്ഥകള്‍ പോലെ തന്നെ കുറഞ്ഞത് 24 മണിക്കൂര്‍ അഡ്മിറ്റായാല്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറില്‍ കൂടിയാണ് പ്രസ്തുത സേവനങ്ങള്‍ ലഭ്യമാവുക. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അനീഷ് ബഷീര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍, ഇന്‍ഷുറന്‍സ് വിഭാഗം മാനേജര്‍ വിനൂപ് നാഥ്, നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles