സിവില്‍ സര്‍വീസ് കോച്ചിംഗുമായി ഗ്രീന്‍ മൗണ്ട് സ്‌കൂള്‍

ഡബ്ല്യു.എം.ഒ. ഗ്രീന്‍ മൗണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സിവില്‍ സര്‍വീസ് കോച്ചിംഗ് പ്രോഗ്രാം ഷാഹിദ് തിരുവള്ളൂര്‍ ഐ.ഐ.എസ് ഉദ്ഘാടനം ചെയ്യുന്നു.

പടിഞ്ഞാറത്തറ: വിദ്യാര്‍ത്ഥികളെ കാലോലിചിതമായ വിദ്യാഭ്യാസം നല്‍കുകയും പ്രതീക്ഷകള്‍ നല്‍കുകയുമാണ് വേണ്ടെതെന്ന് ഷാഹിദ് തിരുവള്ളൂര്‍ ഐ.ഐ.എസ് അഭിപ്രായപ്പെട്ടു. പടിഞ്ഞാറത്തറ ഡബ്ല്യു എം.ഒ. ഗ്രീന്‍ മൗണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസ് കോച്ചിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ നൗഷാദ് ഗസ്സാലി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ കണ്‍വീനര്‍ സി.ഇ. ഹാരിസ് എസ്.എം.സി അംഗങ്ങളായ എന്‍.പി. ശംസുദ്ദീന്‍, കെ. ഷമീര്‍, പി.ടി.എ വെസ് പ്രസിഡന്റ് എം.എന്‍ ജോളി എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ആഷിഖ് വാഫി സ്വാഗതവും, അജ്മല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles