കൈനാട്ടിയില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ ലൈറ്റ് സംവിധാനം നാളെ മുതല്‍

കല്‍പറ്റ: നഗരത്തിലെ തിരക്കേറിയ കെനാട്ടി ജംഗ്ഷനില്‍ ഓട്ടോമാറ്റിഗ് സിഗ്‌നല്‍ ലൈറ്റ് സംവിധാനം നാളെ പ്രവര്‍ത്തനം തുടങ്ങും. ഉച്ചകഴിഞ്ഞു മൂന്നിനു അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ കേയെംതൊടി മുജീബ് അധ്യക്ഷത വഹിക്കും.
പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സേഫ്റ്റി ഫണ്ടില്‍നിന്നു അനുവദിച്ച 14 ലക്ഷം രൂപ ചെലവഴിച്ചാണ് ഓട്ടോമാറ്റിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. കെല്‍ട്രോണിനായിരുന്നു നിര്‍മാണച്ചുമതല.
കൈനാട്ടി ജനറല്‍ ആശുപത്രി, കല്‍പറ്റ ടൗണ്‍, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലേക്കായി നൂറുകണക്കിന് വാഹനങ്ങളും ആളുകളുമാണ് ദിനേന കൈനാട്ടി ജംഗ്ഷനിലെത്തുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഓട്ടോമാറ്റിക് സിഗ്നല്‍ ലൈറ്റ് സംവിധാനം കൈനാട്ടിയിലെ ഗതാഗതക്കുരുക്കിനു ഒരളവോളം പരിഹാരമാകും. ട്രാഫിക് ജംഗ്ഷന്‍, പിണങ്ങോട് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഓട്ടോമാറ്റിക് സിഗനല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് നഗരസഭ.

0Shares

Leave a Reply

Your email address will not be published.

Social profiles