ടെമ്പോ ട്രാവലര്‍ ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്

ചെറുകാട്ടൂര്‍: സ്‌കൂളിലേക്ക് പോകുകയിരുന്ന വിദ്യാര്‍ത്ഥിനിയെ എതിരെവന്ന ടെമ്പോ ട്രാവലര്‍ ഇടിച്ചതായി പരാതി. കാപ്പുംചാല്‍ എല്‍.പി സ്‌കൂളിന് സമീപം വെച്ചാണ് അപകടമുണ്ടായത്. അപകട ശേഷം വാഹനം നിര്‍ത്താതെ പോയതായും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിനി എയ്ഞ്ചല്‍ റോസിനെയാണ് വാഹനം ഇടിച്ച് നിര്‍ത്താതെ പോയത്. തുടര്‍ന്ന് അവശനിലയിലായ കുട്ടി സമീപത്തെ കടയിലെത്തി പിതാവിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ പനമരം സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ചികിത്സ നല്‍കിയ ശേഷം വിദഗ്ധ പരിശോധനക്കായി കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിച്ച ട്രാവലര്‍ ചെറുകാട്ടൂര്‍ ഭാഗത്തേക്കാണ് പോയതെന്ന് കുട്ടി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles