‘സഹപാഠിക്ക് ഒരു സ്‌നേഹവൃക്ഷം’ പദ്ധതിക്കു തുടക്കമായി

Read Time:1 Minute, 28 Second

മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി യൂണിറ്റ് നടപ്പാക്കിയ
‘സഹപാഠിക്ക് ഒരു സ്‌നേഹവൃക്ഷം’ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന്.

മീനങ്ങാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റിന്റെ ‘സഹപാഠിക്ക് ഒരു സ്‌നേഹവൃക്ഷം’ പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ജോയി വി. സ്‌കറിയ മുഖ്യപ്രഭാഷണം നടത്തി. ചിന്മയി രാജേഷ് പരിസ്ഥിതി ദിന സന്ദേശം നല്‍കി.പി.ഒ സുമിത, റജീന ബക്കര്‍, കെ.പി. ഷിജു, കെ. അനില്‍കുമാര്‍, ടി.വി. കുര്യാക്കോസ്, ടി. മഹേഷ്‌കുമാര്‍, കെ.വി. അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. നവാഗതര്‍ക്ക് കാഡറ്റുകള്‍ ഫലവൃക്ഷത്തൈകള്‍ കൈമാറി. പരസ്പര സൗഹൃദത്തിന്റെ പ്രതീകമായി കുട്ടികള്‍ സ്വന്തം വീട്ടുവളപ്പില്‍ തൈകള്‍ നട്ടു സംരക്ഷിക്കും. സ്‌കൂള്‍ വളപ്പില്‍ കാഡറ്റുകള്‍ വൃക്ഷത്തൈ നട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles