ബസ് കാത്തിരിപ്പുകേന്ദ്രം പുനര്‍നിര്‍മിച്ചു

സുല്‍ത്താന്‍ ബത്തേരി മാനിക്കുനിയില്‍ റോട്ടറി ക്ലബ് പുനര്‍നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം.

സുല്‍ത്താന്‍ ബത്തേരി: മാനിക്കുനിയിലെ ബസ് കാത്തിരിപ്പുകേന്ദ്രം റോട്ടറി ക്ലബ് പുനര്‍നിര്‍മിച്ചു.അടുത്തിടെ കാറ്റില്‍ നശിച്ച ബസ് കാത്തിരിപ്പു കേന്ദ്രമാണ് പുതുക്കിപ്പണിതത്. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.രാജേഷ് സുഭാഷ് ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് ബിജു പുത്തേത്ത് അധ്യക്ഷത വഹിച്ചു. വി. സുരേഷ്, കെ.പി. രവീന്ദ്രനാഥ്, ഇ.വി. വിനയന്‍, കേണല്‍ തമ്പി, കെ.സി. വര്‍ഗീസ്, ബൈജു ഐസക്, സി.യു. പൗലോസ്, സണ്ണി വിളകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles