താലിബാന്‍ ഭരണത്തില്‍ മുസ്‌ലിംകള്‍ക്കും രക്ഷയില്ല: കെ.പി. ശശികല

മാനന്തവാടിയില്‍ ഹിന്ദു ഐക്യവേദി സെമിനാറില്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല പ്രസംഗിക്കുന്നു.

മാനന്തവാടി: അഫ്ഗാന്ഥാനിലെ താലിബാന്‍ ഭരണത്തില്‍ മുസ്‌ലിംകള്‍ക്കും രക്ഷയില്ലന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല. ‘കേരളം താലിബാനിസത്തിലേക്കോ?’ എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി വ്യാപരഭവനില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ലോകത്തിലെ ഭീകരവാദ അന്വേഷണങ്ങളില്‍ പലതും കേരളത്തിലാണ് അവസാനിക്കുന്നതെന്നും അവര്‍ പറഞ്ഞു. കെ.എസ്. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കാസ ജില്ലാ സെക്രട്ടറി ഷെറില്‍ സേവ്യര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, മഹിള ഐക്യവേദി സംസ്ഥാന സെക്രട്ടറി രമണി, മുഹമ്മദ് കുരിക്കള്‍, എ.എം. ഉദയകുമാര്‍,സി.കെ. ഉദയന്‍, പി. ഷാജി, എന്നിവരും പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles