‘പരിസ്ഥിതി കരുതല്‍ മേഖല: സര്‍ക്കാര്‍ നിലപാടിലെ മാറ്റത്തിനു പിന്നില്‍
യു.ഡി.എഫ് സമരം’

കല്‍പറ്റ-സംരക്ഷിത വനങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി കരുതല്‍ മേഖല 2019ല്‍ ശിപാര്‍ശ ചെയ്തതു പുനഃപരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യു.ഡി.എഫ് നടത്തിയ സമരപരമ്പരകളുടെ വിജയമാണെന്ന് മുന്നണി വയനാട് ജില്ലാ ചെയര്‍മാന്‍ പി.പി.എ. കരീം, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നിലപാടിനെതിരേ ജില്ലയില്‍ ഉള്‍പ്പെടെ വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് യു.ഡി.എഫ് നേതൃത്വം നല്‍കിയത്. രാഹുല്‍ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ റാലി സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ സഹായകമായി. എം.പി നയിച്ച സമരം
ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചതായും നേതാക്കള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles