കാലവര്‍ഷം: വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 16 ആയി

കല്‍പ്പറ്റ: വയനാട്ടില്‍ എട്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുടങ്ങി. ഇതോടെ ക്യാമ്പുകളുടെ എണ്ണം 16 ആയി. 206 കുടുംബങ്ങളിലേതായി 290 സ്ത്രീകളും 260 കുട്ടികളും അടക്കം 831 പേരാണ് ക്യാമ്പുകളിലുള്ളത്.
വൈത്തിരി താലൂക്കില്‍ പത്തും ബത്തേരി താലൂക്കില്‍ രണ്ടും മാനന്തവാടി താലൂക്കില്‍ നാലും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
വൈത്തിരി താലൂക്കില്‍ മുട്ടില്‍ സൗത്ത് വില്ലേജിലെ പഴശി കോളനി, മൂപ്പൈനാട് വില്ലജിലെ പരപ്പന്‍പാറ കോളനി, കോട്ടത്തറ വില്ലേജിലെ പൊയില്‍ കോളനി, വൈശ്യന്‍ കോളനി, കോട്ടപ്പടി വില്ലേജിലെ എളമ്പിലേരി, വെങ്ങപ്പള്ളി വില്ലേജിലെ ചാമുണ്ടന്‍, കരിക്കലോട്, കാവുമന്ദം വില്ലേജിലെ പൊയില്‍, തയ്യില്‍ കോളനികളിലെയും തൃക്കൈപ്പറ്റ വില്ലേജിലെ 10 കുടുംബങ്ങളെയുമാണ് ക്യാമ്പുകളിലേക്കു മാറ്റിയത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നൂല്‍പ്പുഴ വില്ലേജിലെ പുഴക്കുനി, നൂല്‍പ്പുഴ പണിയ കോളനികളിലെും കുടുംബങ്ങളാണ് ക്യാമ്പില്‍. മാനന്തവാടി താലൂക്കില്‍ പേരിയ വില്ലേജിലെ കൈപ്പഞ്ചേരി കോളനി, പടിഞ്ഞാറത്തറ വില്ലേജിലെ ബപ്പനം വലിയ നരിപ്പാറ കോളനി, മാനന്തവാടി വില്ലേജിലെ ആറാട്ടുതറ, വെള്ളമുണ്ട വില്ലേജിലെ വാളാരംകുന്ന്, പനരമം വില്ലേജിലെ പനമരം എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്കു മാറ്റിയത്.
ഇന്നലെ രാവിലെ എട്ടിനു അവസാനിച്ച 24 മണിക്കൂറില്‍ പുത്തുമലയില്‍ 185 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. ചെമ്പ്ര-145, തിരുനെല്ലി-105, മീനങ്ങാടി ചെണ്ടക്കുനി-44, മുള്ളന്‍കൊല്ലി-40, പനമരം-26 മില്ലി മീറ്റര്‍ എന്നിങ്ങനെ മഴ ലഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു ജില്ലയില്‍ മിക്ക ഭാഗങ്ങളിലും മണിക്കൂറുകളോളം തെളിഞ്ഞ അന്തരീക്ഷമായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles