വൈദ്യുത ലൈനിലേക്കു ചാഞ്ഞുനിന്ന മരം വെട്ടിമാറ്റി

പാടിവയല്‍-കടല്‍മാട്-വരിപ്ര റോഡിന്റെ അരികില്‍ വേരോടെ മറിയാറായ നിലയിലായിരുന്ന മരം മുറിച്ചുമാറ്റുന്നു.

വടുവന്‍ചാല്‍: വൈദ്യുത ലൈനിലേക്കു അപകടകരമാംവിധം ചാഞ്ഞുനിന്ന മരം പാടിവയല്‍ വാട്‌സ് ആപ്പ് കൂട്ടായ്മ വെട്ടിമാറ്റി. പാടിവയല്‍-കടല്‍മാട്-വരിപ്ര റോഡിന്റെ അരികില്‍ വേരോടെ മറിയാറായ നിലയിലായിരുന്നു മരം. വൈദ്യുത ലൈനില്‍ തട്ടി മരത്തിന്റെ ചില്ലകള്‍ക്കു കഴിഞ്ഞ ദിവസം തീപിടിച്ചു. ഇതു ശ്രദ്ധയില്‍പ്പെട്ട കൂട്ടായ്മ കെഎസ്ഇബി ഓഫീസില്‍ അറിയിച്ചെങ്കിലും അടിയന്തര ഇടപെടല്‍ ഉണ്ടായില്ല. ഇതേത്തുര്‍ന്നു മരം മുറിച്ചുമാറ്റാന്‍ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. സ്‌കൂള്‍ കുട്ടികളടക്കം നിരവധിയാളുകള്‍ സഞ്ചരിക്കുന്നതാണ് പാടിവയല്‍-കടല്‍മാട് റോഡ്. ജോണ്‍സണ്‍, ഷബിര്‍, ബാബു, സാബു, ബാവ, ജിജീഷ്, രവീന്ദ്രന്‍, സജി എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ച് അപകടം ഒഴിവാക്കിയത്.

റിപ്പോര്‍ട്ട്: പ്രമോദ് കടലി

0Shares

Leave a Reply

Your email address will not be published.

Social profiles