പുല്‍പ്പള്ളിയില്‍ വായന മാസചരണം സമാപിച്ചു

വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വായന മാസചരണ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വി.ആര്‍ സതീഷ് സമ്മാനദാനം നടത്തുന്നു.

പുല്‍പ്പള്ളി: വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വായന മാസചരണം സമാപന സമ്മേളനവും സമ്മാനദാനവും നടത്തി. പ്രധാനാധ്യാപിക ജി. ബിന്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റുഡന്റ് എഡ്യൂക്കേഷന്‍ വേള്‍ഡ് ഡയറക്ടര്‍ വി.ആര്‍ സതീഷ് സമ്മാനദാനം നിര്‍വഹിച്ചു. ഷിജു കുടിലില്‍, കെ.സി അഭിലാഷ്, ബിനോയി മാത്യു എന്നിവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles