വയനാട്ടില്‍ ഏഴു റോഡുകള്‍ക്ക് 105 കോടി

കല്‍പറ്റ: വയനാട്ടിലെ ഏഴ് റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനു സി.ആര്‍.ഐ.എഫ് പദ്ധതിയില്‍ 105 കോടി അനുവദിച്ചു. പനമരം-നെല്ലിയമ്പം -നടവയല്‍-വേലിയമ്പം റോഡിന് 15 ഉം ബേഗൂര്‍-തിരുനെല്ലി റോഡിനു 12 ഉം വെള്ളമുണ്ട-വാരാമ്പറ്റ-പന്തിപ്പൊയില്‍-പടിഞ്ഞാറത്തറ റോഡിന് 15 ഉം
കട്ടയാട്-പഴുപ്പത്തൂര്‍-റോഡിന് 18 ഉം മുള്ളന്‍കൊല്ലി-പാടിച്ചിറ-കബനിഗിരി-മരക്കടവ്-പെരിക്കല്ലൂര്‍ റോഡിന് 15 ഉം ചെന്നലോട്-ഊട്ടുപാറ റോഡിന് 15 ഉം കാവുമന്ദം-മാടക്കുന്ന്-ബാങ്കുകുന്ന് റോഡിന് 15 ഉം കോടി രൂപയാണ് അനുവദിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles