റേഷന്‍ വ്യാപാരികളുടെ പാര്‍ലമെന്റ് മാര്‍ച്ച്: വയനാട്ടില്‍ നിന്നും പ്രതിനിധികള്‍

കല്‍പറ്റ: എല്ലാവര്‍ക്കും റേഷന്‍ എന്ന മുദ്രാവാക്യവുമായി വരുന്ന ആഗസ്റ്റ് രണ്ടിന് ആള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് അസ്സോസിയേഷന്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ നിന്നും പ്രതിനിധികളെ അയയ്ക്കുവാന്‍ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. അഞ്ചു കുന്ന് റേഷന്‍ വ്യാപാരി എന്‍.ഹംസക്കയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. റേഷന്‍ കടകളില്‍ രണ്ടും മൂന്നും മാസത്തേക്കുള്ള റേഷന്‍ ഗോതമ്പ് ചെള്ള് പിടിച്ച് നാശമാകുന്നതിനാല്‍ തിരികെയെടുത്ത് ഉപയോഗയോഗ്യമായ സ്റ്റോക്ക് കടകളില്‍ എത്തിക്കണമെന്ന് പനമരത്ത് ചേര്‍ന്ന യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്ത 60 ശതമാനം ജനങ്ങളെയും ഉള്‍പ്പെടുത്തി റേഷന്‍ വിപുലീകരിക്കുക, മണ്ണെണ്ണയുടെ ക്രമാതീതമായ വില വര്‍ദ്ധനവിന് പരിഹാരം കാണണമെന്നും ഡോര്‍ ഡെലിവറിയായി കടകളില്‍ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വയനാട് ജില്ലയിലെ സംഘടനാ നേതാവായ ഷാജി യവനാര്‍കുളത്തെ യോഗം അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് പി. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ഷാജി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ സലാം, സൈനുദീന്‍, ബി. ദിനേശ് കുമാര്‍ സംസാരിച്ചു. എം.പി അനിരുദ്ധന്‍ സ്വാഗതവും ഷമീര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles