വന്യമൃഗശല്യം: പൊഴുതനയില്‍ റോഡ് ഉപരോധിച്ചു

വന്യമൃഗ ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടു സമര സമിതിയുടെ നേതൃത്വത്തില്‍ പൊഴുതനയില്‍ റോഡ് ഉപരോധിക്കുന്നു.

വൈത്തിരി: വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടു പൊഴുതന പഞ്ചായത്തിലെ സേട്ടുകുന്ന്, ഇടിയം വയല്‍, മേല്‍മുറി, വലിയപാറ, കുറിച്യര്‍മല നിവാസികള്‍ സമര സമിതിയുടെ നേതൃത്വത്തില്‍ പൊഴുത ടൗണില്‍ റോഡ് ഉപരോധിച്ചു. മണിക്കൂറോളം നീണ്ട ഉപരോധം സമരസമിതി ചെയര്‍മാന്‍ ജയിംസ് മങ്കുത്തയില്‍ ഉദ്ഘാടനം ചെയ്തു. വര്‍ധിക്കുന്ന വന്യമൃഗശല്യത്തിന് സത്വര പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരത്തിനു ജനം നിര്‍ബന്ധിതരാകുമെന്നു അദ്ദേഹം പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍നിന്നുള്ളവര്‍ പ്രകടനമായി ടൗണില്‍ എത്തിയാണ് റോഡ് ഉപരോധിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles