എസ്.എം.എഫ് പ്രീമാരിറ്റല്‍ വെബ് ആപ്പ് ലോഞ്ച് ചെയ്തു

എസ്.എം.എഫ് പ്രീമാരിറ്റല്‍ വെബ് ആപ്പിന്റെ ലോഞ്ചിംഗ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു

കല്‍പറ്റ: കാലഘട്ടത്തിന്റെ അനിവാര്യത മനസിലാക്കിയാണ് മഹല്ല് ശാക്തീരണത്തിന് വിവിധങ്ങളായ പദ്ധതികള്‍ക്ക് രൂപം നല്‍കി എസ്.എം.എഫ് നടപ്പിലാക്കുന്നെതന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. കല്‍പറ്റയില്‍ എസ്.എം.എഫ് പ്രീമാരിറ്റല്‍ വെബ് ആപ്പിന്റെ ലോഞ്ചിംഗ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ യഥാര്‍ത വിശ്വാസവും അതിന്റെ സത്തയും ലോകവസാനം വരെ നിലനിര്‍ത്തുകയെന്ന വെല്ലുവിളിയാണ് സമസ്ത ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ ചാലക ശക്തികളില്‍ ഒന്നാവുകയാണ് എസ്.എം.എഫ്. ഇതിന്റെ തുടര്‍ച്ചയായാണ് നിലവിലെ പ്രവര്‍ത്തനങ്ങളെന്നും ആലിക്കുട്ടി മുസ് ലിയാര്‍ പറഞ്ഞു. വെബ് ആപ്പിന്റെ ലോഞ്ചിംഗ് എസ്.എം.എഫ് സംസ്ഥാന ട്രഷറര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പദ്ധതയുടെ ഭാഗമായ ലൈറ്റ് ഓഫ് ലൈഫ് എന്ന കൈപ്പുസ്തക പ്രകാശനം സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ്കോയ ജമലുല്ലൈലി കെ.കെ അഹമ്മദ് ഹാജിക്ക് കൈമാറി നിര്‍വഹിച്ചു. ജംഇയ്യത്തുല്‍ ഖുതബാ സംസ്ഥാന പ്രസിഡന്റ് ഉമര്‍ മുസ് ലിയാര്‍ കൊയ്യോട് ആമുഖ പ്രഭാഷണം നടത്തി. സമസ്്ത കേന്ദ്ര മുശാവറ അംഗം കെ.ടി ഹംസ മുസ് ലിയാര്‍ ചടങ്ങില്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശവാറ അംഗം വി മൂസക്കോയ മുസ് ലിയാര്‍ പ്രാര്‍ഥന നടത്തി. പ്രീമാരിറ്റല്‍ കോഴ്സ് എസ്.എം.എഫ് അക്കാദമിക് വിംഗ് ജനറല്‍ കണ്‍വീനര്‍ സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ പരിചയപ്പെടുത്തി. അക്കാദമിക് വിംഗ് വൈസ് ചെയര്‍മാന്‍ എസ്.വി മുഹമ്മദലി കൈപ്പുസ്തകം പരിചയപ്പെടുത്തി. എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, വൈസ് പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ജംഇയ്യത്തുല്‍ ഖുതബാ സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കുട്ടിഹസന്‍ ദാരിമി, കെ.കെ.എസ് തങ്ങള്‍, എം.സി മായിന്‍ ഹാജി, എസ് മുഹമ്മദ് ദാരിമി, കെ.സി മമ്മുട്ടി മുസ് ലിയാര്‍, ശരീഫ് ഹാജി ബീനാച്ചി, സയ്യിദ് മുജീബ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, ഇബ്രാഹിം ഫൈസി പേരാല്‍, അബ്ദുല്‍ ലത്തീഫ് വാഫി സംബന്ധിച്ചു. ചടങ്ങിന് എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട് സ്വാഗതവും സംസ്ഥാന സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി കമ്പളക്കാട് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles