കര്‍ക്കടക വാവ്: ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം തുടരുന്നു

തിരുനെല്ലി പാപനാശിനിയില്‍ നടന്ന പിതൃതര്‍പ്പണം.

കല്‍പറ്റ: തെക്കന്‍ കാശി എന്നു കീര്‍ത്തികേട്ട തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലടക്കം വയനാട്ടില്‍ കര്‍ക്കടക വാവു ദിനത്തില്‍
ബലിതര്‍പ്പണം തുടരുന്നു. തിരുനെല്ലിയില്‍ രാവിലെ 10 ഓടെ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മൂന്നിനാണ് പിതൃമോക്ഷത്തിനായുള്ള കര്‍മങ്ങള്‍ തുടങ്ങിയത്. ഒരേ സമയം 250 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് തിരുനെല്ലി പാപനാശിനിയില്‍ ഒരുക്കിയത്.

എ.സി.നാരായണന്‍ നമ്പൂതിരി, ഗണേശന്‍ നമ്പൂതിരി, കുറിച്യന്‍മൂല നാരായണന്‍ നമ്പൂതിരി, ദാമോദരന്‍ പോറ്റി, ശംഭു പോറ്റി, ശ്രീധരന്‍ പോറ്റി, കണ്ണന്‍ പോറ്റി, ഉണ്ണി നമ്പൂതിരി, രാമചന്ദ്രന്‍ നമ്പൂതിരി, രാമചന്ദ്ര ശര്‍മ, മേച്ചിലാട്ട് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, എ.സി.രഞ്ജിത് നമ്പൂതിരി, ശ്രീകുമാര്‍ എന്‍ പോറ്റി തുടങ്ങിയവരാണ് കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.ബത്തേരി പൊന്‍കുഴി ശ്രീരാമക്ഷേത്രം, മണിയങ്കോട് മഹാവിഷ്ണുക്ഷേത്രം, മീനങ്ങാടി മലക്കാട് മഹാദേവ ക്ഷേത്രം, കാക്കവയല്‍ പൂമാമ പരദേവത ക്ഷേത്രം, വൈത്തിരി വൈദ്യഗിരി സുബ്രഹ്‌മണ്യക്ഷേത്രം, പാമ്പ്ര ചേലക്കൊല്ലി ശിവക്ഷേത്രം, പുത്തൂര്‍വയല്‍ ഉമാമഹേശ്വര ക്ഷേത്രം, ചുണ്ടേല്‍ പക്കാളിപ്പള്ളം ആദിപരാശക്തി വിഷ്ണുമായ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും ബലിതര്‍പ്പണം പുരോഗതിയിലാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles