പുല്‍പള്ളിക്കു സമീപം ഇറങ്ങിയ കടുവയെ തുരത്താനായില്ല

പുല്‍പള്ളി: പഞ്ചായത്തിലെ ചേപ്പിലയ്ക്കു സമീപം ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ വനത്തിലേക്കു തുരത്താന്‍ വനസേന തുടര്‍ച്ചയായ രണ്ടാം ദിവസവും നടത്തിയ ശ്രമം ഫലം കണ്ടില്ല. ചേപ്പിലയിലും സമീപത്തെ കളനാടിക്കൊല്ലി, കേളക്കവല, ഷെഡ് എന്നിവിടങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കാണാനായില്ല. പ്രദേശത്തു എവിടെയോ കടുവ പതുങ്ങിയതായാണ് വനപാലകരുടെ അനുമാനം.
കടുവയുടെ സാന്നിധ്യം ജനങ്ങളെ ചകിതരാക്കി. ചേപ്പിലയിലും പരിസരങ്ങളിലും ആളുകള്‍ വീടിനു പുറത്തു സഞ്ചരിക്കാനും തോട്ടങ്ങളില്‍ പണിക്കിറങ്ങാനും ഭയപ്പെടുകയാണ്.
കടുവയെ കണ്ടെത്തി ഉടന്‍ തുരത്തണമെന്നു ആവശ്യപ്പെട്ട് ശനിയാഴ്ച ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്കു പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. കടുവാഭീതി അകറ്റുന്നതിനു നടപടികള്‍ ത്വരിതപ്പെടുത്തണമെന്നു മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂനിറ്റ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles