പത്തിലകളുടെ പ്രദര്‍ശനവുമായി കമ്പളക്കാട് ഗവ.യു.പി സ്‌കൂള്‍

കമ്പളക്കാട് ഗവ.യു.പി സ്‌കൂളില്‍ നടന്ന പത്തിലകളുടെ പ്രദര്‍ശനം

കമ്പളക്കാട്: കര്‍ക്കിടകത്തിലെ പത്തിലകളുടെ പ്രദര്‍ശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവം തയ്യാറാക്കിയും കമ്പളക്കാട് ഗവ.യു.പി സ്‌കൂളിന്റെ മാതൃക. കര്‍ക്കിടകത്തില്‍ പണ്ട് കാലം മുതലെ നില നിന്ന് വരുന്ന ആരോഗ്യ സംരക്ഷണത്തിലെ പ്രധാന ഘടകമാണ് പത്തില വെച്ചുള്ള വിഭവങ്ങള്‍ കഴിക്കുന്നത്. ഇത് വളരെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. അത് സ്‌കൂളിലും ഉള്‍പ്പെടുത്തി മാതൃകയായിരിക്കുകയാണ് കമ്പളക്കാട് ഗവണ്‍മെന്റ് യു.പി സ്‌ക്കൂള്‍. കുട്ടികള്‍ തന്നെ കൊണ്ടുവന്ന വിവിധയിനം ചീരകള്‍, തകര, മത്തനില, തഴുതാമ, കോവല്‍, പയറില മുതലായ പത്തോളം ഇലകള്‍ ചേര്‍ത്തുള്ള വിഭവം കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയും ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles