ചെറ്റവയലില്‍ പാലം ഇടിഞ്ഞ് താഴ്ന്നു

മഴയില്‍ തോട്ടിലേക്ക് ഇടിഞ്ഞ് താഴ്ന്ന പാലം

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ വിന്‍സെന്റ്ഗിരി അമ്പുകുത്തി ഡിവിഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറ്റവയല്‍ റോഡിലെ പാലമാണ് കനത്ത മഴയില്‍ ഇടിഞ്ഞ് താഴ്ന്നു. വിന്‍സെന്റഗിരി അമ്പുകുത്തി കോട്ടക്കുന്ന് ചെന്നലായ് എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിനാളുകളുടെ ഏക ആശ്രയമാണ് ഈ പാലം. വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ നിത്യേന ഇതിലൂടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തേ ശക്തമായ മഴയിലാണ് പാലം ഇടിഞ്ഞ് തോട്ടില്‍ വീണത്. രണ്ട് വിദ്യാര്‍ത്ഥികള്‍ പാലത്തിലൂടെ കടന്ന് പോവുമ്പാഴായിരുന്നു അപകടമെങ്കിലും അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പാലം തകര്‍ന്നതോടെ പ്രദേശവാസികള്‍ക്ക് കിലോമീറ്ററുകളോളം ദൂരം താണ്ടി വേണം പ്രധാന നിരത്തിലെത്താന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പാലത്തിന് കൈവരികള്‍ പോലും ഇല്ലായിരുന്നു

0Shares

Leave a Reply

Your email address will not be published.

Social profiles