വിത്തുരുളകള്‍ വിതറി വിദ്യാര്‍ത്ഥികള്‍

വിത്തുരുളകള്‍ വിതയ്ക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വ്വഹിക്കുന്നു

തരുവണ: തരുവണ ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘തളിര്‍ക്കെട്ടെ പുതുനാമ്പുകള്‍’ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ പരിസരങ്ങളിലെ ഫലഭൂയിഷ്ടമായ ഇടങ്ങളില്‍ വിത്തുരുളകള്‍ വിതയ്ച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ അശോകന്‍. സി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍, സിദ്ദീഖ്. കെ, ബിനു.കെ, ഷാഹിന ടി സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles