വിക്രമന്‍ നായര്‍ അനുസ്മരണ സമ്മേളനം

വിക്രമന്‍ നായര്‍ അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം വി.വി മജീദ് ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ) വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിക്രമന്‍ നായര്‍ അനുസ്മരണ സമ്മേളനം കെ.പി.സി.സി. അംഗം വി.വി മജീദ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക സംഘടനാ രംഗത്തും വിരമിക്കലിനു ശേഷം സര്‍വീസ് പെന്‍ഷന്‍ സംഘടനാ പ്രവര്‍ത്തന രംഗത്തും എടുത്തു പറയാവുന്ന പ്രവര്‍ത്തനം കാഴ്ച്ചവെച്ച വ്യക്തിത്വമാണ് കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയായിരുന്ന വിക്രമന്‍ നായരെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാ പരമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സ് ഭവനില്‍ ചേര്‍ന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് വിപിന ചന്ദ്രന്‍ മാസ്റ്റര്‍ അനുസ്മരണപ്രഭാഷണം നടത്തി. വേണുഗോപാല്‍ കിഴിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജി. വിജയമ്മ ടീച്ചര്‍, ടി.ഒ.റെയ്മണ്‍, ടി.ജെ സഖറിയ, ടി.കെ മൈമൂന, വി. പുഷ്പലത രാമനുണ്ണി, ടി.പി. ശശിധരന്‍, കെ.ടി. സുരേഷ്, കെ.സുരേന്ദ്രന്‍, കെ.ശശികുമാര്‍, എന്‍.ഡി ജോര്‍ജ്ജ്, എ.വി. പൗലോസ് പ്രസംഗിച്ചു. കെ. സുബ്രമണ്യന്‍ നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles