പരിസ്ഥിതി കരുതല്‍ മേഖല: ബത്തേരി നഗരസഭ കക്ഷിചേരും

സുല്‍ത്താന്‍ ബത്തേരി: സംരക്ഷിത വനങ്ങള്‍ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി കരുതല്‍ മേഖലയാക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ നഗരസഭ കക്ഷിചേരും. കോടതി ഉത്തരവ് നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും ബാധിക്കുന്ന സാഹചര്യത്തിലാണിത്. ജനവാസകേന്ദ്രങ്ങള്‍ കരുതല്‍ മേഖലയില്‍ ഉള്‍പ്പെടുത്തുന്നതു അപ്രായോഗികമാണെന്നു മുനിസിപ്പല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. കോടതി ഉത്തരവ് പ്രകാരം കരുതല്‍ മേഖലയില്‍ വരുന്ന പ്രദേശങ്ങളില്‍ പഠനത്തിനും വിവരശേഖരണത്തിനും വിദഗ്ധരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു.
ചെയര്‍മാന്‍ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടോം ജോസ്, ലിഷ, കെ. റഷീദ്, സാലി പൗലോസ്, ഷാമില ജുനൈസ്, കൗണ്‍സിലര്‍മാരായ കെ.സി. യോഹന്നാന്‍, സി.കെ. ഹാരിഫ്, രാധ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles