സീതി സാഹിബ് അക്കാദമിയ: ജില്ലാതല ഉദ്ഘാടനം നാളെ പൊഴുതനയില്‍

കല്‍പറ്റ: വയനാട് ജില്ലയിലെ സീതീ സാഹിബ് അക്കാദമിയ പാഠശാലയിലേക്കുള്ള രജിസ്‌ട്രേഷന്‍ എല്ലാ പഞ്ചായത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. ജില്ലാതല ഉദ്ഘാടനം നാളെ (ഞായര്‍) വൈകിക്ക് 4ന് പൊഴുതനയില്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ നിര്‍വ്വഹിക്കും. സീതി സാഹിബ് അക്കാദമിയ പാഠശാല’ കോഴ്‌സിന്റെ കാലാവധി 6 മാസമായിരിക്കും. മാസത്തില്‍ രണ്ടു മണിക്കൂര്‍ വീതം 12 മണിക്കൂര്‍ ഒരാള്‍ക്കു ക്ലാസ് ലഭിക്കും. യൂത്ത് ലീഗ് സെക്രട്ടറി സി.എച്ച് ഫസലിനാണ് ജില്ലയില്‍ ചുമതല. നിയോജക മണ്ഡലം തലങ്ങളില്‍ കല്‍പ്പറ്റ ലത്തീഫ് പി.കെ, ബത്തേരിയില്‍ ജലീല്‍ ഇ .പി, മാനന്തവാടിയില്‍ അസീസ് വെള്ളമുണ്ട എന്നിവര്‍ക്കാണ് ചുമതല. രാജ്യത്തിനു തന്നെ മാതൃകയായ കേരള മോഡല്‍ മുന്നണി രാഷ്ട്രീയം, കെട്ടിപ്പടുക്കുന്നതില്‍ മുസ്ലിം ലീഗിന്റെ പങ്ക്, കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം, എന്നിവയെല്ലാം പാഠ്യ പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്്‌ലിം ലീഗ് മുന്നോട്ടുവയ്ക്കുന്ന ബഹുസ്വരതയുടെ രാഷ്ട്രീയവും തീവ്ര ആശയങ്ങളുമായി ലീഗിനെതിരെ രംഗത്തുവന്ന പാര്‍ട്ടികളുടെയും കൂട്ടായ്മകളുടെയും ചരിത്രവും പാഠശാലയില്‍ വിശദമായി പഠിപ്പിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles