സൗജന്യ മത്സര പരീക്ഷ പരിശീലനം

കല്‍പറ്റ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. എസ്എസ്എല്‍സിക്കും മുകളിലും വിദ്യാഭ്യാസ യോഗ്യതയുളളവരും നിശ്ചിത പ്രായപരിധിയില്‍പ്പെടുന്നവരുമായ (ജനറല്‍ 36, ഒബിസി 39, എസ്‌സി, എസ്ടി 41 വയസുവരെ) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 12നകം സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 221149.

0Shares

Leave a Reply

Your email address will not be published.

Social profiles