എടയൂര്‍ക്കുന്ന് ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടശിലാസ്ഥാപനം

എടയൂര്‍കുന്ന് ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടശിലാസ്ഥാപനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിക്കുന്നു

തിരുനെല്ലി: തിരുനെല്ലി പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ എടയൂര്‍കുന്ന് ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടശിലാസ്ഥാപനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ ഒരു കോടി രൂപ ചെലവില്‍ 4 ക്ലാസ്സ് റൂം, 1 ടോയ്‌ലറ്റ് ബ്ലോക്ക്, 1 ഡൈനിംഗ് ഹാള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.എന്‍ സുശീല കായിക പ്രതിഭയെ ആദരിച്ചു. വയനാട് ബില്‍ഡിംഗ് സെക്ഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എച്ച് റഫീഖ് പദ്ധതി വിശദീകരിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പ്രൈംസണ്‍ എം.പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, തിരുനെല്ലി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി.എന്‍ ഹരീന്ദ്രന്‍, എം.കെ രാധാകൃഷ്ണന്‍, റുഖിയ സൈനുദ്ധീന്‍, ബ്ലോക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അനൂപ്, വാര്‍ഡ് മെമ്പര്‍മാരായ ബേബി മാസ്റ്റര്‍, കെ.ജി ജയ സംസാരിച്ചു. പതിനാലാം വാര്‍ഡ് മെമ്പര്‍ കെ. സിജിത്ത് സ്വാഗതവും പി.ടി.എ പ്രസിഡന്റ് എം.എ നാസര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles